ഐഎസ്എല്ലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുഹമ്മദന്‍സ് എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫസിക്ക് രണ്ടാം ജയം...
ഐഎസ്എല്ലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുഹമ്മദന്‍സ് എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫസിക്ക് രണ്ടാം ജയം. തുടര്‍ച്ചയായ സമനിലകള്‍ക്കൊടുവിലെ ജയം കൊമ്പന്മാര്‍ക്ക് ആശ്വാസമായിതീര്‍ന്നു. ക്വമെ പെപ്ര(67), ജീസസ് ജിമിനസ്(75) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. ജയത്തോടെ എട്ടുപോയിന്റുമായി അഞ്ചാം സ്ഥാനത്ത് കയറാന്‍ കൊമ്പന്മാര്‍ക്കായി. ആദ്യ പകുതിയില്‍ വലകുലുക്കിയത് മുഹമ്മദന്‍സായിരുന്നു.
കസിമോവാണ് പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടത്. ഫ്രാന്‍കയുടെ മുന്നേറ്റ ശ്രമം തടയാന്‍ ഗോളി സോം കുമാര്‍ നടത്തിയ പ്രതിരോധമാണ് മുഹമ്മദന്‍സിന് പെനാല്‍റ്റി നല്‍കിയത്.
മിര്‍ജാലോല്‍ കസിമോവ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. ജിമിനസും നോഹയുമാണ് ആക്രമണങ്ങള്‍ക്ക് ചരടുവലിച്ചത്.ഇതിനിടെ സുയ്ഡിക്കയുമായി കൂട്ടിയിടിച്ച് ലൂണയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ബാന്‍ഡേജ് ഇട്ടായിരുന്നു ക്യാപ്റ്റന്‍ കളി തുടര്‍ന്നത്.
67 മിനിട്ടില്‍ നോഹയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ലൂണയുടെ പന്ത് സ്വീകരിച്ച സദൂയി ബോക്‌സില്‍ ക്വാമെ പെപ്രയ്ക്ക് മറിച്ചു നല്‍കുകയായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പെപ്രയുടെ ഷോട്ട്. ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. നവോച്ചയുടെ ക്രോസില്‍ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെയാണ് സ്പാനിഷുകാരന്‍ ബ്ലസ്റ്റേഴ്‌സിന്റെ വിജയഗോള്‍ കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha