എമര്‍ജിങ് ഏഷ്യാ കപ്പ് ടി20 പോരാട്ടം.... ഇന്ത്യ എ ടീമിനെ സെമി ഫൈനലില്‍ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ എ ടീം ഫൈനലില്‍
എമര്‍ജിങ് ഏഷ്യാ കപ്പ് ടി20 പോരാട്ടം... ഇന്ത്യ എ ടീമിനെ സെമി ഫൈനലില്‍ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ എ ടീം ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഫ്ഗാന്‍ 20 റണ്‍സ് ജയം നേടി.
ഒന്നാം സെമിയില്‍ പാകിസ്ഥാന്‍ ഷഹീന്‍സിനെ വീഴ്ത്തി ശ്രീലങ്ക എ ടീം ഫൈനലുറപ്പിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ എ ശ്രീലങ്ക എ പോരാട്ടം.ആറാമനായി എത്തിയ രമണ്‍ദീപ് സിങിന്റെ ശ്രമവും ഫലം കണ്ടില്ല. താരം അര്‍ധ സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി. അവസാനമായി മടങ്ങിയതും രമണ്‍ദീപ് തന്നെ. താരം 34 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സെടുത്തു.പ്രഭ്‌സിമ്രാന്‍ സിങ് (19), അഭിഷേക് ശര്‍മ (7), ക്യാപ്റ്റന്‍ തിലക് വര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി. നേഹല്‍ വധേര (20) ചെറിയ ശ്രമം നടത്തിയെങ്കിലും അതു അധികം നീണ്ടില്ല. പിന്നീട് 13 പന്തില്‍ 23 റണ്‍സെടുത്തു നിഷാന്ത് സന്ധുവും ശ്രമിച്ചു. അതും വിജയം കണ്ടില്ല.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മിന്നും തുടക്കമാണ് ഓപ്പണര്‍മാരായ സുബൈദ് അക്ബാരിയും സാദിഖുല്ല അതാലും നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ച്വറിനേടി. . സഖ്യം ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് കളം വിട്ടത്. സഖ്യം 14.1 ഓവറില്‍ 137 റണ്‍സ് ചേര്‍ത്താണ് മടങ്ങിയത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി തീരുകയായിരുന്നു.
https://www.facebook.com/Malayalivartha