രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു...
രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്.
എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി.കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കര്‍ണാടകക്കും എട്ട് പോയന്റുണ്ടെങ്കിും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.തുമ്പയില്‍ അവസാനം നടന്ന രഞ്ജി മത്സരത്തില്‍ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാനായി പോയതിനാല്‍ സഞ്ജു സാംസണ്‍ ടീമിലില്ല. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് ദിവസവും ഉച്ചക്ക് ശേഷം കനത്ത മഴ പെയ്തിരുന്നു.ഉത്തര്‍പ്രദേശ് പ്ലേയിംഗ് ഇലവന്‍: മാധവ് കൗശിക്, ആര്യന്‍ ജുയല്‍(ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, നിതീഷ് റാണ, സമീര്‍ റിസ്വി, സിദ്ധാര്‍ത്ഥ് യാദവ്, സൗരഭ് കുമാര്‍, ശിവം മാവി, പിയൂഷ് ചൗള, ശിവം ശര്‍മ്മ, ആഖിബ് ഖാന്‍.
കേരളം പ്ലേയിംഗ് ഇലവന്‍: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ബേസില്‍ തമ്പി, കെഎം ആസിഫ്.
"
https://www.facebook.com/Malayalivartha