പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ നയിക്കുന്നത് ജോഷ് ഇംഗ്ലിസ്
പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ നയിക്കുന്നത് ജോഷ് ഇംഗ്ലിസ്. ആദ്യമായാണ് ഇംഗ്ലിസ് ഓസിസ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ഓസിസ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഓസ്‌ട്രേലിയയുടെ 14-ാമത് ടി20 ക്യാപ്റ്റനും ഏകദിന ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കുന്ന 30-ാമത്തെ ക്യാപ്റ്റനുമായി ഇംഗ്ലിസ് മാറുകയും ചെയ്യും. പാകിസ്ഥാനെതിരായ അവസാന ഏകദിനത്തിലും പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ജോഷ് ഇംഗ്ലിസ് ടീമിനെ നയിക്കും. മുതിര്‍ന്ന താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരും അവസാനമത്സരത്തില്‍ കളിക്കില്ല. വൈറ്റ് ബോള്‍ സ്ഥിരം നായകന്‍ മിച്ചല്‍ മാര്‍ഷ് അവധിയിലായതോടെയാണ് ഇംഗ്ലിസിന് ക്യാപ്റ്റന്‍ സ്ഥാനം ലഭ്യമായത്.
ഏകദിന, ടി20 ടീമുകളിലെ ഓസിസിന്റെ അവിഭാജ്യഘടകമാണ് ജോഷെന്ന് ഓസിസ് സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്ലി പറഞ്ഞു. കളിക്കളത്തിലും പുറത്തും ഏറെ ആദരണീയനായ കളിക്കാരനാണ് ജോഷ്. ഇംഗ്ലിസ് നേരത്തെ ഓസ്ട്രേലിയന്‍ എ ടീമിനെ നയിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha