ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍ വിസ്മയമായപ്പോള്‍ ഇന്ത്യയ്ക്ക് 61 റണ്‍സ് ജയം. ഇന്നലെ ഡര്‍ബനില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തുകളിലാണ് സെഞ്ച്വറി തികച്ചത്.
50 പന്തുകളില്‍ ഏഴു ഫോറും 10 സിക്‌സുമടക്കം 107 റണ്‍സ് നേടിയാണ് പുറത്തായത്. നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ആള്‍ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയ്യും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സഞ്ജുവാണ് മാന്‍ ഒഫ് ദ മാച്ച്.സഞ്ജുവിനെക്കൂടാതെ അഭിഷേക് ശര്‍മ്മ(7), സൂര്യകുമാര്‍ യാദവ് (21), തിലക് വര്‍മ്മ (33), ഹാര്‍ദിക് പാണ്ഡ്യ (2), റിങ്കു സിംഗ് (11),അക്ഷര്‍ പട്ടേല്‍ (7), രവി ബിഷ്‌ണോയ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പ്രഹരിച്ച സഞ്ജു നേരിട്ട 27-ാമത്തെ പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തി.
സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് ശേഷമെത്തിയ സൂര്യകുമാറുമായി ചേര്‍ന്ന് ആറോവറില്‍ 66 റണ്‍സടിച്ചുകൂട്ടി. സൂര്യ മടങ്ങിയശേഷം തിലകിനൊപ്പം സെഞ്ച്വറിയിലേക്ക് കുതിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha