ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇന്നു മുതല്‍
ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇന്നു മുതല്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തകര്‍ത്ത്് മൂന്നു മത്സരരങ്ങളുടെ ട്വന്റി-20 പരമ്പര 3-0ന് തൂത്തുവരിയ ആത്മവിശ്വാസത്തിലാണ് മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പുതിയ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്്. ശ്രീലങ്കയ്‌ക്കെതിരെയും മൂന്നു മത്സരങ്ങളുടെ പരമ്പരയാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ 4-1ന് തോറ്റ ഇന്ത്യ ട്വന്റി-20യില്‍ പക്ഷേ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്നു. ലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയയില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസവും കരുത്തും ധോണിക്കും കൂട്ടര്‍ക്കുമുണ്ട്.
ഇന്ത്യ താരതമ്യേന യുവത്വവും പരിചയസമ്പത്തുമുള്ള ടീമിനെ ഒരുക്കുമ്പോള്‍ ശ്രീലങ്ക എത്തുന്നത് അടിമുടി മാറ്റങ്ങളുള്ള ടീമുമായാണ്. സീനിയര്‍ താരങ്ങളും ട്വന്റി-20 നായകന്‍ ലസിത് മലിംഗ, ഓള്‍റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ ലങ്കന്‍ ടീമിലില്ല. ഇന്ത്യക്കാണെങ്കില്‍ തകര്‍പ്പന്‍ ഫോമിലുള്ള വിരാട് കോഹ്‌ലിയുമില്ല. 2014ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ലങ്കയും ഇന്ത്യയും ട്വന്റി-20യില്‍ ഏറ്റുമുട്ടുന്നത്.
പരമ്പരയിലെ വിജയികള്‍ക്ക് ഒന്നാം റാങ്ക് എന്ന ലക്ഷ്യവുമുണ്ട്്. പരമ്പരയില്‍ ഇന്ത്യ 3-0ന് ജയിക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തും. ഓസ്‌ട്രേലിയക്കെതിരേ സമ്പൂര്‍ണ ജയം നേടിയാണ് ടീം ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha