അല്‍പം മദ്യപിച്ചാല്‍ നല്ല ഫോം കിട്ടും, സെഞ്ച്വറിയും അടിച്ചിട്ടുണ്ട്
അല്‍പം മദ്യപിച്ച് ആടി കുഴഞ്ഞ് നില്‍ക്കുന്ന ആളോട് നല്ല ഫോമിലാണല്ലോയെന്ന് ചോദിക്കം. എന്നാല്‍ വെള്ളമടിച്ച് സെഞ്ച്വറിയടിച്ചലോ? . വിവാദ പ്രസ്താവനുമായി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രൂ ഫല്‍ന്റോഫ് രംഗത്ത്. വെള്ളമടിച്ച് നിരവധി തവണ ഇംഗ്ലണ്ടിനായി ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രൂ ഫല്‍ന്റോഫ് പറയുന്നത്. ഇങ്ങനെ ബാറ്റ് ചെയ്ത് ടെസ്റ്റില്‍ സെഞ്ച്വറി വരെ നേടിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
ഐടിവിയിലെ ജോനാഥന്‍ റോസ് ഷോയിലാണ് 38കാരനായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ആ മത്സരം. ഞങ്ങള്‍ തോല്‍വി മണത്തുതടങ്ങിയിരുന്നു. ഞാനായിരുന്നു പിറ്റേന്ന് അടുത്തതായി ബാറ്റ് ചെയ്യേണ്ടിയിരുന്നത്. അന്ന് രാത്രി ഒരു ബാറില്‍ പോയി സ്‌റ്റെല്ല എന്ന മദ്യം കുടിച്ചു. നല്ല വീര്യമുളള മദ്യമാണ് അത്. ഇതറിഞ്ഞ ക്യാപ്റ്റന്‍ എന്നോട് പറഞ്ഞു 'പോയി കിടന്നുറങ്ങു' ഫല്‍ന്റോഫ് പറയുന്നു.
എന്നാല്‍ ഞാന്‍ ക്യാപ്റ്റനോട് പറഞ്ഞു. ഞാന്‍ നാളെ സെഞ്ച്വറി നേടും, എന്റെ വാക്കുകള്‍ അറംപറ്റി, ഞാന്‍ ആ മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തു. ഇങ്ങനെ പല തവണയും ഞാന്‍ ചെയ്തിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഐസിസിയുടെ നിയമപ്രകാരം മദ്യം കഴിച്ച് ക്രിക്കറ്റ് കളിക്കാന്‍ പാടില്ല. അതെസമയം ഫല്‍ന്റോഫ് തമാശയായി ഇത് പറഞ്ഞതെന്നാണ് പൊതുവിലയിരുത്തല്‍.
2009ലാണ് ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ഫളിന്റോഫ് വിരമിച്ചത്. 79 ടെസ്റ്റ് മത്സരവും 141 ഏകദിന മത്സരവും ഇംഗ്ലണ്ടിനായി ഫല്‍ന്റോഫ് ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. ടെസറ്റില്‍ 6197 വിക്കറ്റും 226 വിക്കറ്റും ഏകദിനത്തില്‍ 3821 റണ്‍സും 169 വിക്കറ്റും താരം നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha