ആദ്യ ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം
ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറില്‍ 101 റണ്‍സെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകള്‍ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. ദിനേഷ് ചാണ്ടിമല്‍ (35), ചമര കപുരകദേര(25), മിലിന്‍ഡ സിരിവര്‍ധന (21) എന്നിവര്‍ ചേര്‍ന്നാണ് ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. നെഹ്‌റയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ ഇന്ത്യക്ക് ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി.
നേരത്തെ ടോസ് നേടിയ ലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലങ്കന്‍ ബൗളര്‍ കസുന്‍ രജിതയാണ് ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യക്ക് വന്‍ പ്രഹരമേല്‍പിച്ചത്. രോഹിത് (0), ശിഖര്‍ ധവാന്‍ (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് 22 കാരന്റ പന്തില്‍ പുറത്തായത്. സുരേഷ് റെയ്‌ന(20), യുവരാജ് സിങ് (10) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചമീര യുവരാജിനെയും ശനക റെയ്‌നയെയും മടക്കി. ക്യാപ്റ്റന്‍ ധോണി (2), ഹര്‍ദിക് പാണ്ഡ്യേ (2), രവീന്ദ്ര ജഡേജ(6) എന്നിവര്‍ വന്ന പോലെ മടങ്ങി. ധസൂന്‍ ശനകയാണ് ധോണി, ഹര്‍ദിക് പാണ്ഡ്യേ എന്നിവരെ പുറത്താക്കിയത്.
പുറത്താകാതെ അശ്വിന്‍ നിര്‍ണായകമായ 31 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തുകയായിരുന്നു. അശ്വിനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
ആസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ 30ന് ട്വന്റി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസവുമായിട്ടാണ് ധോണിയും കൂട്ടരും നീലക്കുപ്പായത്തില്‍ ഇറങ്ങിയത്. മികച്ച ഫോമില്‍ കളിച്ചിരുന്ന വിരാട് കോഹ്ലിക്ക് ലോകകപ്പും ഏഷ്യാ കപ്പും മുന്നില്‍ കണ്ട് സെലക്ടര്‍മാര്‍ അവധി നല്‍കി. ദിനേശ് ചണ്ഡിമലിന്റെ നേതൃത്വത്തില്‍ പുതിയൊരു താരനിരയാണ് ശ്രീലങ്കക്കായി അണിനിരന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha