ഇന്ത്യ-ആസ്‌ട്രേലിയ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം...
ഇന്ത്യ-ആസ്‌ട്രേലിയ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം... ആദ്യ രണ്ട് മത്സരങ്ങള്‍ ബ്രിസ്‌ബേനിലും മൂന്നാമത്തേത് പെര്‍ത്തിലും നടക്കും.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ മലയാളി ഓള്‍ റൗണ്ടര്‍ മിന്നു മണിയുമുണ്ട്. ഇതാദ്യമായാണ് മിന്നു ഏകദിന ടീമിലെത്തുന്നത്.
ഡിസംബര്‍ എട്ട്, 11 തീയതികളിലാണ് മറ്റു മത്സരങ്ങളുള്ളത്. തഹ്‌ലിയ മക്ഗ്രാത്താണ് ആതിഥേയ നായിക. ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഉമാ ഛേത്രി, റിച്ച ഘോഷ്, തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, സൈമ താക്കൂര്‍.
https://www.facebook.com/Malayalivartha