ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു...
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 358 റണ്‍സില്‍ അവസാനിപ്പിച്ച ശ്രീലങ്ക ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചു.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെന്ന നിലയില്‍. 7 വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്ക് 116 റണ്‍സ് കൂടി വേണം.കളി നിര്‍ത്തുമ്പോള്‍ ആഞ്ചലോ മാത്യൂസ് (40), കാമിന്ദു മെന്‍ഡിസ് (30) എന്നിവര്‍ പുറത്താകാതെ നില്‍ക്കുകയാണ്.
ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറി നേടി. താരം 89 റണ്‍സെടുത്തു. ദിമുത് കരുണരത്നെ (20), ദിനേഷ് ചാന്‍ഡിമല്‍ (44) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.ശ്രീലങ്കക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ, ഡാന്‍ പാറ്റേഴ്സന്‍, കേശവ് മഹാരാജ് എന്നിവര്‍ പങ്കിടുകയും ചെയ്തു.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 358ന് പുറത്താകുകയായിരുന്നു. റയാന്‍ റിക്കല്‍ടന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും പിന്നാലെ കെയ്ല്‍ വെരെയ്ന്‍ നേടിയ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയുമാണ് പ്രോട്ടീസിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
https://www.facebook.com/Malayalivartha