ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മെല്‍ബണില്‍...ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേര്‍ക്കിരിക്കാം
ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മെല്‍ബണില്‍...ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേര്‍ക്കിരിക്കാം.
എല്ലാവര്‍ഷവും ക്രിസ്മസിന് പിറ്റേന്ന് നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അഷസ് പരമ്പരക്കല്ലാതെയുള്ള ഒരു മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ചരിത്രത്തിലാദ്യമായാണ് മുഴുവനായി വിറ്റുപോകുന്നത്.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര കാണാനായി ഇത്തവണ പതിവിലും കൂടുതല്‍ കാണികളാണ് എത്തുന്നത്. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മത്സരം കാണാനായി 36000 പേരാണ് സ്റ്റേഡിയത്തിലെത്തിയത്.
അഡ്ലെയ്ഡിലെ 12 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കാണികള്‍ ഒരു ടെസ്റ്റ് മത്സരം കാണാനെത്തുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനും റെക്കോര്‍ഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സമനിലയാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha