ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു...
ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലുള്ള താരം, മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്.
ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിട്ടുണ്ടായിരുന്നു. അനില്‍ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ് അശ്വിന്‍. 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും കരസഥമാക്കിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമാണ് അശ്വിന്‍.
"
https://www.facebook.com/Malayalivartha