ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ...
ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. ആതിഥേയര്‍ക്ക് വിജയിക്കാന്‍ 91റണ്‍സ് മാത്രമാണ് വേണ്ടത്. ഉസ്മാന്‍ ഖവാജയും(19) ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 157 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായിരുന്നു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 13 റണ്‍സെടുത്ത താരത്തെ കമ്മിന്‍സ് പുറത്താക്കി. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെയും കമ്മിന്‍സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. കാര്യമായ സംഭാവന നല്‍കാതെ സിറാജും ബുംറയും കൂടാരം കയറിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് 157 ല്‍ അവസാനിച്ചു. അതോടെ ഓസീസിന്റെ വിജയലക്ഷ്യം 162 റണ്‍സ് ആയി.
അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിലവില്‍ ഓസ്ട്രേലിയ (21) മുന്നിലാണ്. സിഡ്നി ടെസ്റ്റില്‍ ഓസീസിനെ പരാജയപ്പെടുത്തി, പരമ്പര സമനിലയിലാക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശ പോരിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്തുകയുമാണ് ഇന്ത്യന്‍ ടീമം ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha