നാഗ്ജി ടൂര്‍ണമെന്റില്‍ നിന്നും മൂന്ന് സമനിലയുമായി വോളിന്‍ ലുസ്‌ക് പുറത്തായി
നാഗ്ജി ടൂര്‍ണമെന്റില്‍ നിന്നും മൂന്ന് സമനിലയുമായി വോളിന്‍ ലുസ്‌ക് പുറത്തായി. ഇന്നു നടന്ന മത്സരത്തില്‍ വോളിന്‍ ലുസ്‌കിനെ സമനിലയില്‍ പിടിച്ച വാറ്റ്ഫഡ് സെമിയില്‍ കടന്നു. സെമി പ്രവേശത്തിന് ജയം അനിവാര്യമായിരുന്നതിനാല്‍ മത്സരത്തില്‍ തുടക്കം മുതല്‍ മികച്ച കളിയാണു വോളിന്‍ ലുസ്‌ക് പുറത്തെടുത്തത്. ആക്രമിച്ചു കളിച്ച അവര്‍ക്ക് പത്താം മിനിറ്റില്‍ ഫലം ലഭിച്ചു. ക്യാപ്റ്റന്‍ സെര്‍ജീ ക്രാവ്‌ചെങ്കോയുടെ ഗോളിലാണു വോളിന്‍ ലുസ്‌ക് ലീഡ് നേടിയത്.
എന്നാല്‍ കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ നേടിയ ഗോളിലൂടെ വോളിന്‍ ലുസ്‌കിനെ സമനിലയില്‍ കുരുക്കി വാറ്റ്ഫഡ് സെമി ഉറപ്പിച്ചു. പെനാല്‍റ്റിയുടെ രൂപത്തിലാണ് വാറ്റ്ഫഡിന് ഭാഗ്യംവന്നത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഹെഡ് ചെയ്യാനായി ചാടിയ താരങ്ങള്‍ കൂട്ടിമുട്ടി. സംശയാസ്പദമായ സാഹചര്യത്തില്‍ റഫറി വാറ്റ്‌ഫെഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത വാറ്റ്ഫഡ് താരം അലക്‌സ് യാക്കോബിയാക്കിന് പിഴച്ചില്ല. കളി സമനിലയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha