ആഴ്‌സണലിനെ വീഴ്ത്തി ന്യൂകാസില്‍ യുണൈറ്റഡ് ഫൈനലില്‍....
ലീഗ് കപ്പില്‍ ആഴ്‌സണലിനെ വീഴ്ത്തി ന്യൂകാസില്‍ യുണൈറ്റഡ് ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ 2-0നാണ് ന്യൂകാസില്‍ ഗണ്ണേഴ്‌സിനെ വീഴ്ത്തിയത്. ആദ്യപാദ സെമിയിലും ഇതേ സ്‌കോറിന് ന്യൂകാസില്‍ വിജയം കരസ്ഥമാക്കിയിരുന്നു. ഇരുപാദങ്ങളിലുമായി 4-0നാണ് ന്യൂകാസില്‍ ഫൈനലിലേക്ക് മുന്നേറിയത്.
19ാം മിനിറ്റില്‍ ജേക്കബ് മര്‍ഫി, 52ാം മിനിറ്റില്‍ അന്തോണി ഗോര്‍ഡണ്‍ എന്നിവരാണ് ഗോള്‍ നേടിയത്. അലക്സാണ്ടര്‍ ഇസക്കിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയെത്തിയത് ഗോളിലേക്ക് വഴിതിരിച്ചാണ് മര്‍ഫി ടീമിനെ മുന്നിലെത്തിച്ചത്.
52-ാം മിനിറ്റില്‍ പ്രതിരോധ പിഴവ് മുതലെടുത്ത് ഗോര്‍ഡണ്‍ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിക്കുകയായിരുന്നു. മാര്‍ച്ച് 16ന് വെബ്ലിയില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെയോ ടോട്ടനെത്തെയോയാണ് ന്യൂകാസിലിന് നേരിടേണ്ടിവരിക. ആദ്യ പാദത്തില്‍ ടോട്ടെനം 1-0ന് മുന്നിലാണ്. നാളെയാണ് രണ്ടാംപാദ മത്സരം നടക്കുക..
https://www.facebook.com/Malayalivartha