ചാംപ്യന്‍സ് ട്രോഫി: ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയില്‍

ഐസിസി ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് എയില്‍ നിന്നുള്ള സെമി ഫൈനലിസ്റ്റുകളെ ഉറപ്പിച്ചു. രണ്ട് ജയങ്ങളുമായി ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലേക്ക് പ്രവേശിച്ചു. ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി. ഇന്ന് ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് ജയിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായത്. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 237 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 105 പന്തില്‍ 112 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ബംഗ്ലാദേശ് ഇന്ത്യയുമായി തോറ്റിരുന്നു. പാകിസ്താന്‍ ഇന്നലെ ഇന്ത്യയുമായി തോറ്റു .ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡുമായും. ഇനി ഗ്രൂപ്പ് എ യിലുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് പോരാട്ടം ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കും. ആശ്വാസ ജയം തേടിയാവും പാകിസ്താന്‍-ബംഗ്ലാദേശ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുക.
https://www.facebook.com/Malayalivartha