ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത്.... ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ എട്ടു റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ഇംഗ്ലണ്ട് സെമി കാണാതെ പുറത്ത്.... ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ എട്ടു റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ . മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 325 റണ്‍സ്.
മറുപടി ബാറ്റിങ്ങില്‍ ഒരു പന്തു ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി. അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഏകദിന സെഞ്ചറി നേടിയ ജോ റൂട്ടിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.
111 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 9.5 ഓവറില്‍ 58 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. മുഹമ്മദ് നബി രണ്ടും ഫസല്‍ഹഖ് ഫാറൂഖി, റാഷിദ് ഖാന്‍ ഗുല്‍ബാദിന്‍ നായിബ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ട് താരങ്ങളില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് (45 പന്തില്‍ 38), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (42 പന്തില്‍ 38), ജെയ്മി ഓവര്‍ട്ടന്‍ (28 പന്തില്‍ 32), ഹാരി ബ്രൂക്ക് (21 പന്തില്‍ 25), ഫിലിപ് സോള്‍ട്ട് (13 പന്തില്‍ 12), ജോഫ്ര ആര്‍ച്ചര്‍ (എട്ടു പന്തില്‍ 14), ലിയാം ലിവിങ്സ്റ്റന്‍ (എട്ടു പന്തില്‍ 10) എന്നിവരാണ് രണ്ടക്കത്തിലെത്തിയവര്‍. ജെയ്മി സ്മിത്ത് (13 പന്തില്‍ 9), ആദില്‍ റഷീദ് (ഏഴു പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 325 റണ്‍സ്. ഓപ്പണറായി ഇറങ്ങി, അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോഴേയ്ക്കും 177 റണ്‍സടിച്ച സദ്രാന്റെ മികവിലാണ് അഫ്ഗാന്റെ മുന്നേറ്റം.
146 പന്തില്‍ 12 ഫോറും ആറു സിക്‌സും സഹിതമാണ് സദ്രാന്‍ 177 റണ്‍സെടുത്തത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റ അഫ്ഗാനും ഓസ്‌ട്രേലിയയോടു തോറ്റ ഇംഗ്ലണ്ടിനും ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
"
https://www.facebook.com/Malayalivartha