ഒരു ജയമെങ്കിലും... പ്രതീക്ഷയോടെ രണ്ടു ടീമുകളും കളിക്കളത്തിലേക്ക്

ഒരു ജയമെങ്കിലും... പ്രതീക്ഷയോടെ രണ്ടു ടീമുകളും കളിക്കളത്തിലേക്ക്. ചാംപ്യന്‍സ് ട്രോഫിയില്‍ ആശ്വാസം തേടി ഇറങ്ങുകയാണ് പാകിസ്ഥാനും ബംഗ്ലാദേശും.
രണ്ട് കളികളും തോറ്റ് നില്‍ക്കുന്ന സംഘങ്ങള്‍. ജയിച്ചാല്‍ സെമി പ്രവേശനമൊന്നും സാധിക്കില്ല. നേരിയ ആശ്വാസം മാത്രമാണ് പ്രതീക്ഷ വയ്ക്കുന്നത്.
29 വര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ എത്തിയ ഒരു ഐസിസി പോരാട്ടത്തില്‍ ഈ വിധത്തില്‍ പുറത്തു പോകാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. മഴ പെയ്താല്‍ ഒരു ജയം പോലുമില്ലാതെ ആതിഥേയര്‍ക്ക് പോരാട്ടം അവസാനിപ്പിക്കണമെന്ന ഗതികേടാണ് മുന്നിലുള്ളത. ബംഗ്ലാദേശും സമാന അവസ്ഥയില്‍ തന്നെ. ഒരു ജയം പിടിച്ച് തലയുയര്‍ത്തി മടങ്ങാമെന്ന ലക്ഷ്യമാണുള്ളത്.
"
https://www.facebook.com/Malayalivartha