വിരാട് കോഹ്‌ലിയുടെ ആരാധകന്‍ ജയിലിലേക്ക്
ഇന്ത്യന്‍ യുവതാരം വിരാട് കോഹ്‌ലിയോടുള്ള ആരാധന കൂടിപ്പോയത് ഇരുപത്തിരണ്ടുകാരനായ ഉമര്‍ ദറാസ് എന്ന പാകിസ്താന്‍കാരന് വിനയായിരിക്കുകയാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കോഹ്‌ലിയുടെ പ്രകടനം കണ്ട് ആവേശത്തിലായ ഉമര്‍ വീടിന് മുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക സ്ഥാപിച്ചതിന് ഉമറിനെ ജയിലില്‍ അടയ്ക്കാന് തീരുമാനിച്ചിരിക്കുകയാണ് പാക് കോടതി. തുടര്‍ന്ന് ദേശവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 123എ വകുപ്പ് പ്രകാരം കഴിഞ്ഞ ജനുവരി 25ന് ഉമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉമര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ ജില്ലാ കോടതി ജഡ്ജി അനിക് അന്‍വര്‍ തള്ളി. പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉമറിന് മേല്‍ ചുമത്തിയിരിക്കുന്നത്. കോടതിയുടെ വിധി വേദനാജനകമാണെന്ന് ഉമറിന്റെ വക്കീല്‍ ആമിര്‍ ഭട്ടി പറഞ്ഞു. ലോക കപ്പ് ഫുട്‌ബോള് നടക്കുമ്പോള്‍ പാകിസ്താനില് തന്റെ വീടിന് മുകളിലും തെരുവുകളിലും ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ ടീമുകളുടെ പതാകകള്‍ സ്ഥാപിക്കാറുണ്ട്. അതിന് സമാനമായ കാര്യം മാത്രമേ ഉമറും ചെയ്തുള്ളുവെന്ന് അദ്ദേഹം വാദിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഇന്ത്യ ഓസ്‌ട്രേലിയയയുടെ കൂടെയാണ് കളിച്ചിരുന്നതെന്നും പാക് വിരുദ്ധമായ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദത്തില്‍ ഉള്‍പ്പെടുത്തി. പക്ഷെ കോടതി ജാമ്യാപേക്ഷ തള്ളുന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഉമര്‍ ദറാസിന്റെ പ്രായം പോലും കണക്കിലെടുക്കാതെ പാകിസ്താന് സ്വീകരിച്ച നിലപാടിനെതിരെ നിരവധി പേര് വിമര്ശനവുമായി രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha