ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ ... ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമി പ്രവേശം....

ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ.... ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമി പ്രവേശം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ ഒന്നാംസ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ പ്രവേശിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 29.1 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 87 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടിയ വാന്‍ഡേഴ്ഡസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മൂന്നാംവിക്കറ്റില്‍ റാസീ വന്‍ഡേഴ്ഡസന്‍-ഹെന്റിച്ച് ക്ലാസന്‍ സഖ്യം 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ക്ലാസന്‍ 56 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെ 64 റണ്‍സ് നേടി. റയാന്‍ റിക്കല്‍ട്ടണ്‍ (27), ഡേവിഡ് മില്ലര്‍ (7*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ട്രിസ്റ്റന്‍ സ്റ്റബ്‌സ് പൂജ്യത്തിന് പുറത്തായി. ജോഫ്ര ആര്‍ച്ചറിന് രണ്ടും ആദില്‍ റാഷിദിന് ഒന്നും വിക്കറ്റുകള്‍. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 179 റണ്‍സിന് പുറത്തായി. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.ഒരു ഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.
ആദ്യ ഓവറില്‍ തന്നെ ജാന്‍സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്‍സന്‍ മടക്കി. ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി. പിന്നീട് ജോ റൂട്ട് (37) ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്‌കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha