ചരിത്ര നേട്ടം...രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍.

ചരിത്രത്തില്‍ ആദ്യമായി രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കളിച്ച് തിരിച്ചെത്തിയ കേരളാടീമിന് ഹൃദ്യമായ വരവേല്‍പ്പ്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ചാര്‍ട്ടര്‍ചെയ്ത പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച രാത്രി പത്തുമണിയോെട തിരുവനന്തപുരത്തെത്തിയ കളിക്കാരെ കെ.സി.എ. ഭാരവാഹികള്‍ സ്വീകരിച്ചു. കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, മാനേജര്‍ നാസര്‍ മച്ചാന്‍ തുടങ്ങിയവരും ടീമിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് താരങ്ങളെ കെ.സി.എ. ആസ്ഥാനത്തേക്ക് ആനയിച്ചു.
അതേസമയം
ഹോട്ടല്‍ ഹയാത്തിലാണ് കേരള ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം 6-ന് ഹയാത്തില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കായികമന്ത്രി അബ്ദു റഹിമാന്‍, മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, പി രാജീവ്, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കുന്നതാണ്.
"
https://www.facebook.com/Malayalivartha