ഇതിഹാസ മുംബൈ സ്പിന്നര്‍ പദ്മാകര്‍ ശിവാല്‍കര്‍ അന്തരിച്ചു... 84 വയസായിരുന്നു

ഇതിഹാസ മുംബൈ സ്പിന്നര്‍ പദ്മാകര്‍ ശിവാല്‍കര്‍ അന്തരിച്ചു. 84 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് മരണം. 2017ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ബിസിസിഐ ആദരിച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ പോയ രാജ്യത്തെ ഏറ്റവും പ്രതിഭയുള്ള സ്പിന്നര്‍ എന്നു വിലയിരുത്തപ്പെട്ട താരമായിരുന്നു പദ്മാകര്‍ ശിവാല്‍കര്‍. 1961-62 മുതല്‍ 1987-88 വരെ കളിച്ച അദ്ദേഹം 124 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 589 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം 22ാം വയസിലാണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അരങ്ങേറിയത്. രഞ്ജിയില്‍ 48 മത്സരങ്ങളില്‍ നിന്നു 361 വിക്കറ്റുകള്‍ വീഴ്ത്തി. 11 തവണ 10 വിക്കറ്റ് നേട്ടം. പദ്മാകര്‍ ശിവാല്‍കര്‍ 12 ലിസ്റ്റ് എ പോരാട്ടത്തില്‍ നിന്നു 16 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha