കാല്‍നൂറ്റാണ്ടിനുശേഷം ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും മുഖാമുഖം...

കാല്‍നൂറ്റാണ്ടിനുശേഷം ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും മുഖാമുഖം...അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തുല്യശക്തികളും തുല്യദുഃഖിതരുമാണ്.
ഏകദിനത്തില്‍ ഇന്ത്യ കിരീടം നേടിയിട്ട് 12 വര്‍ഷമായി. ന്യൂസീലന്‍ഡാകട്ടെ, ഇതുവരെ നേടിയ ഒരേയൊരു ഐ.സി.സി. കിരീടം ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. 2000-ത്തില്‍ നെയ്റോബിയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ് അന്ന് ജേതാക്കളായത്.
കാല്‍നൂറ്റാണ്ടിനുശേഷം ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും ഞായറാഴ്ച വീണ്ടും ഇന്ത്യയും ന്യൂസീലന്‍ഡും വരുമ്പോള്‍ വീറും വാശിയും തെല്ലും കുറഞ്ഞിട്ടില്ല. ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഏതെങ്കിലും കാരണവശാല്‍ കളിമുടങ്ങിയാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മത്സരം നീളുകയും ചെയ്യും.
https://www.facebook.com/Malayalivartha