ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കീഴില്‍ കിരീടം നേടിയ ഇന്ത്യ മാസ്റ്റേഴ്‌സിന് സമ്മാനത്തുകയായി ലഭിച്ചത് വമ്പന്‍ തുക

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കീഴില്‍ കിരീടം നേടിയ ഇന്ത്യ മാസ്റ്റേഴ്‌സിന് സമ്മാനത്തുകയായി ലഭിച്ചത് വമ്പന്‍ തുക.
ഇന്നലെ നടന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മാസ്റ്റേഴ്‌സ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ മാസ്റ്റേഴ്‌സ് 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി അംബാട്ടി റായുഡു 50 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സെടുത്തു. യുവരാജ് സിംഗ് 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി 9 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
മത്സരത്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും പറത്തി 50 പന്തില്‍ 74 റണ്‍സുമായി ടോപ് സ്‌കോററായ അംബാട്ടി റായുഡുവിന് മാസ്റ്റര്‍ സ്‌ട്രോക്ക് അവാര്‍ഡ് ലഭിച്ചു. 50000 രൂപയാണ് സമ്മാനത്തുക. മത്സരത്തില്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരത്തിനുള്ള 50000 രൂപ സമ്മാനത്തുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള 50000 രൂപയും റായുഡുവിന് തന്നെയാണ്.
"
https://www.facebook.com/Malayalivartha