ലോകകപ്പ് ട്വന്റിട്വന്റി; രാത്രി പരിശീലനം ചെയ്യാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ ടീം
ട്വന്റിട്വന്റി ലോകകപ്പ് ആരംഭിക്കാനിരിക്കേ പരിശീലനം രാത്രി ഫഌ് ലൈറ്റിന് കീഴില്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് ഇന്ത്യ ഇതിന്‍ പ്രകാരമുള്ള ശുപാര്‍ശ തയ്യാറാക്കിയത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ വച്ചു നടക്കുന്ന ട്വന്റിട്വന്റി മത്സരങ്ങള്‍ വൈകുന്നേരങ്ങളില്‍ നടക്കുന്നതിനാല്‍ ടീമിനെ അന്തരീക്ഷവുമായി കൂടുതല്‍ പൊരുത്തപ്പെടുത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ പകല്‍ വെയിലില്‍ പരിശീലനം ചെയ്തത് കളിക്കാരുടെ പ്രകടനത്തെ ബാധിച്ചിരുന്നു. രാത്രി കാലങ്ങളില്‍ പരിശീലനം ചെയ്യുന്നത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകമാണെന്ന് മുന്‍ ഇന്ത്യന്‍ ബൗളര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പകല്‍ പരിശീലനത്തിനേക്കാള്‍ വേഗവും സ്വിങ്ങും രാത്രികാല പരിശീലനത്തിലൂടെ നേടിയെടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റില്‍ വിദഗ്ദ്ധര്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇന്ത്യ. താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ബിസിസിഐ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha