വിഷ്‌നേഷിന്റെ അടുത്ത മത്സരം കാണാനായി ആരാധകര്‍ ആവേശത്തോടെ...

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ വിസ്മയമായ മലയാളി ചൈനാമാന്‍ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന്റെ അടുത്ത മത്സരത്തിനായി ഇന്ന് മലയാളി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഇന്ന് അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ വിഘ്‌നേഷ് മുംബയ് ഇന്ത്യന്‍സിന്റെ ഇലവനില്‍ ഇംപാക്ട് പ്‌ളേയറായി ഉണ്ടായിരിക്കും. ആദ്യത്തെ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരമാണ് ഇംപാക്ട് പ്‌ളേയറായി വിഘ്‌നേഷ് ഇറങ്ങിയത്.
ഇന്ന് മുംബയ് ഇന്ത്യന്‍സിന്റെ നായകനായി ഇറങ്ങുക ഹാര്‍ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരിലെ ഒരു മത്സരവിലക്കുണ്ടായിരുന്നതിനാല്‍ ഹാര്‍ദിക് ചെന്നൈയ്ക്ക് എതിരായ മത്സരത്തിലുണ്ടായിരുന്നില്ല. സൂര്യകുമാര്‍ യാദവായിരുന്നു ക്യാപ്ടന്‍. ആദ്യ മത്സരത്തില്‍ കളിച്ച റോബിന്‍ മിന്‍സിന് പകരമായിരിക്കും പാണ്ഡ്യ കളിത്തിലിറങ്ങുന്നത്.
https://www.facebook.com/Malayalivartha