ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും...

കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരിക്കുകയാണ്. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് തുടങ്ങിയ ചെന്നൈ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ രാജസ്ഥാനും 8-ാം സ്ഥാനക്കാരായ ചെന്നൈയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമായിരിക്കുകയാണ്.
ഹാട്രിക് തോല്‍വി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാകും രാജസ്ഥാന്‍ ഇന്ന് ഇറങ്ങുക. രാജസ്ഥാന്‍ പഴയ പോരാട്ട വീര്യം വീണ്ടെടുത്താല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.
രണ്ടാം മത്സരത്തില്‍ 9-ാമനായി കളത്തിലിറങ്ങിയ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.
https://www.facebook.com/Malayalivartha