കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്....

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. സീസണില്‍ മുംബൈയുടെ ആദ്യത്തെ ജയമാണിത്. ആദ്യ രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈക്ക് ഈ ജയം വളരെയേറെ ആശ്വാസമായി. കൊല്‍ക്കത്തയ്ക്കിത് രണ്ടാം തോല്‍വിയാണ്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടക്കുകയായിരുന്നു. 41 പന്തില്‍ നിന്ന് 5 സിക്സും 4 ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്.
രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് ഒമ്പത് പന്തില്‍ നിന്ന് 27 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ട് സിക്സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. കൊല്‍ക്കത്തയ്ക്കായി ആന്ദ്രേ റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് 24 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് പേരുകേട്ട കൊല്‍ക്കത്ത ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്.പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്തയ്ക്ക് ആ തകര്‍ച്ചയില്‍നിന്ന് പിന്നീട് കരകയറാന്‍ സാധിച്ചില്ല.
" f
https://www.facebook.com/Malayalivartha