ഏഷ്യാ കപ്പ് ക്രിക്കറ്റിനു ഇന്നു തുടക്കം, ആദ്യമത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും
ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനമല്‍സരത്തില്‍ ഇന്ന് ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മല്‍സരം. ഇതാദ്യമായി ട്വന്റി ട്വന്റി ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് മല്‍സരങ്ങള്‍. പരിശീലനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല.
ഏഷ്യന്‍ ടീമുകളില്‍ ഏറ്റവും കരുത്തരെങ്കിലും ബംഗ്ലാദേശിനെ നിസാരരായി കണ്ടാകില്ല ടീം ഇന്ത്യ കളത്തിലിറങ്ങുക. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തോറ്റ് മടങ്ങേണ്ടി വന്നത് അത്ര പെട്ടെന്ന് മറക്കാനിടയില്ല. ലോകകപ്പിന് തയ്യാറെടുക്കാന്‍ ഏഷ്യന്‍ ടീമുകളുടെ അവസാന മല്‍സരവേദി കൂടിയാണ് ടൂര്‍ണമെന്റ്.
കോഹ്്‌ലി മടങ്ങിയെത്തുന്നതോടെ ടീമില്‍ അജിങ്ക്യ രഹാനെയെക്ക് സ്ഥാനം നഷ്ടമായേക്കും. പവന്‍ നേഗിക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരെ മികച്ച ബോളര്‍മാരുണ്ടെന്ന ആത്്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്.
ഓപ്പണര്‍ തമീം ഇക്്ബാലിന് ബംഗ്ലാദേശ് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇമ്രുല്‍ കയസ് പകരം ഓപ്പണറാകും. 2012ല്‍ ഫൈനല്‍ കളിച്ചതാണ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ മികച്ച പ്രകടനം. ആതിഥേയര്‍ കന്നി കിരീടം സ്വപ്നം കാണുമ്പോള്‍ ആറാം കിരീടമാണ് ഇന്ത്യന്‍ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha