മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് നേര്‍ക്കുനേര്‍

മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
നാല് കളിയില്‍ മൂന്നിലും തോറ്റ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വെല്ലുവിളികള്‍ വളരെയേറെയാണ്. ബാറ്റര്‍മാരുടെ മങ്ങിയ ഫോമാണ് പ്രധാന പ്രതിസന്ധി.നല്ല തുടക്കം നല്‍കാനാവാതെ പ്രയാസപ്പെടുന്ന ഓപ്പണര്‍മാര്‍. ലക്‌നൗവിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ തിലക് വര്‍മ്മയെ പിന്‍വലിച്ച കോച്ച് മഹേല ജയവര്‍ധനെയുടെ തീരുമാനത്തില്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പടെയുളളവര്‍ അതൃപ്തരരാണെന്നാണ് റിപ്പോര്‍ട്ട്.
ഇതൊരു പടലപ്പിണക്കാമായി വളരാതെ നോക്കണം ടീം മാനേജ്‌മെന്റിന്.റണ്‍ കണ്ടെത്താനായി പാടുപെടുകയാണെങ്കിലും പരിക്കുമാറിയ രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
സീസണില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ നിന്ന് 21 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവിലും ട്രെന്റ് ബോള്‍ട്ടിന്റെയും മിച്ചല്‍ സാന്റ്‌നറുടേയും കൃത്യതയിലും പ്രതീക്ഷയേറെ.ജസ്പ്രീത് ബുമ്ര ബൗളിംഗ് നിരയില്‍ തിരിച്ചെത്തിയേക്കുമെന്നത് മാത്രമാണ് മുംബൈയുടെ ആശ്വാസം.
"
https://www.facebook.com/Malayalivartha