റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടം

കോലിയും പാടിദാറും അടിച്ചെടുത്ത കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ ഇന്നിങ്‌സ് 12 റണ്‍സകലെ അവസാനിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ ആയുള്ളൂ.
മറുപടി ബാറ്റിങ്ങില്‍ മുംബൈ വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും ഓപ്പണര്‍മാരെ വേഗത്തില്‍ ടീമിന് നഷ്ടമായി.
രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും 17 റണ്‍സ് വീതമെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ വില്‍ ജാക്ക്സും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും പുറത്താവുമ്പോള്‍ 12 ഓവറില്‍ 99-4 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ പിന്നീടങ്ങോട്ട് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വാംഖഡെയില്‍ അടിച്ചുകളിച്ചു. അതോടെ മുംബൈക്ക് ജയപ്രതീക്ഷ കൈവന്നു.
സിക്സറുകളുമായി ഹാര്‍ദിക് പാണ്ഡ്യയാണ് ആര്‍സിബി ബൗളര്‍മാരെ കടന്നാക്രമിച്ചത്. പിന്നാലെ തിലകും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ മുംബൈ 16 ഓവറില്‍ 170 റണ്‍സിലെത്തി. നാലോവറില്‍ ജയിക്കാന്‍ വേണ്ടത് 52 റണ്‍സ്. പിന്നാലെ തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ചു. തിലക് ടീമിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ഭുവനേശ്വര്‍ വിക്കറ്റ് പിഴുതു. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും(42) മടങ്ങി. അതോടെ മുംബൈ പ്രതിരോധത്തിലായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സിന് മുംബൈ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു.,.
"
https://www.facebook.com/Malayalivartha