ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 11 റണ്‍സ് ജയം...

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 11 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു.
മറുപടി പറയാനിറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഈ സീസണില്‍ എവേ മത്സരങ്ങള്‍ ജയിച്ചിരുന്ന ആര്‍സിബി ഹോം ഗ്രൗണ്ടില്‍ തോല്‍വികളുമായി നട്ടം തിരിയുകയായിരുന്നു. അതിനൊരു അവസാനമുണ്ടാക്കി നല്‍കാനും രാജസ്ഥാന് കഴിഞ്ഞു! ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി നിര്‍ത്തി.
രാജസ്ഥാന്‍ തുടര്‍ തോല്‍വിയുമായി എട്ടാം സ്ഥാനത്തേക്ക് വീണു. അവരുടെ പ്ലേ ഓഫ് സാധ്യമാകണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ നടക്കേണ്ടി വരും. 3 റണ്‍സ് ചേര്‍ക്കുന്നതിനിടെ രാജസ്ഥാന്‍ കളഞ്ഞു കുളിച്ചത് 4 വിക്കറ്റുകള്‍. ധ്രുവ് ജുറേല്‍ 19ാം ഓവറിന്റെ മൂന്നാം പന്തില്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലായിരുന്നു.
പിന്നീട് ഇതേ സ്‌കോറില്‍ തന്നെ ഏഴാം വിക്കറ്റും എട്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 191ല്‍ നില്‍ക്കെ 9ാം വിക്കറ്റും നഷ്ടമായി. പിന്നീട് വിക്കറ്റ് നഷ്ടമായില്ലെങ്കിലും ചേര്‍ത്തത് 3 റണ്‍സ് മാത്രം.ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് അവര്‍ക്ക് 17 പന്തില്‍ 34 റണ്‍സ് മതിയായിരുന്നു. ജയത്തിലേക്ക് അതിവേഗമാണ് രാജസ്ഥാന്‍ തുടങ്ങിയത്.
"
https://www.facebook.com/Malayalivartha