രഞ്ജി കിരീടം മുംബൈയ്ക്ക്
രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈയ്ക്ക്. ഫൈനലില്‍ ഇന്നിംഗ്‌സിനും 21 റണ്‍സിനും മുംബൈ, സൗരാഷ്ട്രയെ തോല്‍പിച്ചു. നാല്‍പ്പത്തിയൊന്നാം തവണയാണ് മുംബൈ രഞ്ജി ട്രോഫിയില്‍ ജേതാക്കളാവുന്നത്. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ മികവില്‍ മുംബൈ ഒന്നാം ഇന്നിംഗ്‌സില്‍ 371 റണ്‍സെടുത്തു. സൗരാഷ്ട്രയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 235 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 115 റണ്‍സുമെടുക്കാനേ കഴിഞ്ഞുള്ളൂ.
മുംബൈയുടെ ധവാല്‍ കുല്‍ക്കര്‍ണി ആദ്യ ഇന്നിംഗ്‌സിലും ഷര്‍ദുല്‍ താക്കൂര്‍ രണ്ടാം ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് വീതം നേടി.ശ്രേയസ് അയ്യരാണ് കളിയിലെ താരം.മൂന്നാം ദിനം കളി തുടങ്ങുമ്‌ബോള്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 27 റണ്‍സ് മാത്രം ലീഡുണ്ടായിരുന്ന മുംബൈ ലീഡ് 136 റണ്‍സിലെത്തിച്ചശേഷമാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.
എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ സൗരാഷ്ട്രയ്ക്കായി 27 റണ്‍സെടുത്ത ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര മാത്രമാണ് ചെറുത്തു നിന്നത്. ആറ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇത് രണ്ടാം തവണയാണ് സൗരാഷ്ട്ര ഫൈനലില്‍ മുംബൈയോട് തോല്‍വി വഴങ്ങുന്നത്. 20122013 സീസണിലും ഫൈനലില്‍ മൂന്ന് ദിവസത്തിനുള്ളില്‍ സൗരാഷ്ട്ര മുംബൈയോട് തോറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha