ഏഷ്യാ കപ്പ് : ആവേശത്തോടെ ക്രിക്കറ്റ് ലോകം, ഇന്ന് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്നത്തെ മത്സരത്തെ ആവേശത്തോടെ കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പാക് ബോളര്‍മാരുമാകും മല്‍സരത്തിന്റെ ഗതി നിര്‍ണയിക്കുകയെന്ന് പാക് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി. ആജന്‍മ വൈരികളായ ഇരു ടീമുകളും കളത്തിലിറങ്ങുകയാണ്.
മല്‍സരവേദി ഏതായാലും ഇന്ത്യയും പാക്കിസ്ഥാനും കളത്തിലിറങ്ങിയാല്‍ തീപാറുമെന്ന് ഉറപ്പ്. കായിക ഇനം എന്നതിനപ്പുറം പോരാട്ടത്തെ യുദ്ധസമാനമായി കാണാനാണ് കളിപ്രേമികള്‍ക്കും ഇഷ്ടം. മല്‍സരം ഏറെ വൈകാരികമായി കാണുന്ന ഇരുരാജ്യങ്ങളിലേയും കളി അറിയാത്തവര്‍ പോലും ടെലിവിഷനു മുന്നില്‍ കണ്ണിമചിമ്മാതിരിക്കുന്നതും രാജ്യം യുദ്ധം ജയിക്കുന്നത് കാണാനാണ്. ഏഷ്യാ കപ്പില്‍ ഇതുവരെ പതിനൊന്ന് തവണ ഏറ്റുമുട്ടിയതില്‍ അഞ്ചു കളികള്‍ വീതം ഇരുടീമും ജയിച്ചു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് ഒരു വിക്കറ്റിന് തോറ്റു. ഏകദിന ലോകകപ്പിലാണ് അവസാന ഏറ്റുമുട്ടല്‍. ഇന്ത്യ 76 റണ്‍സിന് വിജയിച്ചു.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് അഫ്രീദിയും സംഘവും. നാലുപേസര്‍മാരും ഇടംകയ്യന്‍ സ്പിന്നര്‍ മുഹമ്മദ് നവാസുമടങ്ങുന്ന ബോളിങ് നിരയിലാണ് ടീമിന്റെ ആത്്മവിശ്വാസം. ആറ് ഓവറിനുള്ളില്‍ ഇന്ത്യന്‍ മുന്‍നിരയെ ഡ്രസ്സിങ് റൂമിലേക്ക് മടക്കാന്‍ പോന്ന ബോളര്‍മാരെന്നാണ് അഫ്രീദിയുടെ വെല്ലുവിളി. പാക്കിസ്ഥാനെ നേരിടാന്‍ പ്രത്യേക തയ്യാറെടുപ്പിന്റെ ആവശ്യമില്ലെന്നും ലോകകപ്പിനൊരുങ്ങുന്ന ടീമിന് എല്ലാ എതിരാളികളും പ്രധാനമെന്നുമാണ് രോഹിത് ശര്‍മയുടെ മറുപടി. ഏഴു വര്‍ഷത്തിനുശേഷം നടക്കേണ്ടിയിരുന്ന ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടക്കാത്തതിന് കാരണം ഇന്ത്യന്‍ സര്‍ക്കാരാണെന്ന പാക് വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഇരുടീമും ഒരുവര്‍ഷത്തിനുശേഷം ഏറ്റുമുട്ടാനിറങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha