പാക് ആരാധകന്റെ ആഗ്രഹം സാധിച്ച് ധോണി
അതിരുകളില്ലാതെ സ്‌നേഹിക്കുന്നതിലാണ് മഹത്വം. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും അതിര്‍ത്തിക്കപ്പുറത്തുള്ള ആരാധകനോടു തന്റെ സ്‌നേഹവും കരുതലും അറിയിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് ക്രിക്കറ്റ് മാമാങ്കം കാണാന്‍ പാകിസ്ഥാന്‍ സ്വദേശിയായ ആരാധകന് ടിക്കറ്റ് എടുത്തു നല്‍കിയത് ഇന്ത്യന്‍ നായകന്‍ ധോണിയാണ്. ധോണിയുടെ സ്‌നേഹത്തെ വാനോളം പുകഴ്ത്തുന്നത് മൊഹമ്മദ് ബഷീര്‍ എന്ന അറുപത്തി രണ്ടുകാരനാണ്.
കടുത്ത ധോണി ആരാധകനായ തനിക്കു കളികാണാന്‍ ധോണിയാണ് ടിക്കറ്റ് നല്‍കിയത്. ഞാന്‍ പാകിസ്ഥാന്‍ നായകന്‍ അഫ്രീദിയോടു കടപ്പെട്ടിരിക്കുന്നില്ല, അദ്ദേഹത്തോട് ഒരിക്കലും സംസാരിച്ചിട്ടില്ല. അഫ്രീദിയ്ക്ക് പാകിസ്ഥാനില്‍ നിരവധി ആരാധകര്‍ ഉണ്ടായിരിക്കാം. പക്ഷേ ഇന്ത്യന്‍ ടീമിനെപ്പോലെ പാകിസ്ഥാന്‍ ടീം ഒറ്റക്കെട്ടല്ലെന്നും പറയുന്നു ബഷീര്‍.
ചിക്കാഗോയിലെ ഹോട്ടലുടമയായ ബഷീറിനു രണ്ടു പ്രാര്‍ത്ഥനകളാണ് ഉള്ളത്. 2016- മാര്‍ച്ചിലെ വേള്‍ഡ് കപ്പ് കാണാന്‍ തനിക്കു സാധിക്കണമെന്നും ഇന്ത്യയ്ക്കു തിലകം ചാര്‍ത്താന്‍ ധോണിയ്ക്കു കഴിയണേയെന്നുമാണ് ബഷീറിന്റെ പ്രാര്‍ത്ഥന.
2014-ലെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പില്‍ കളി കാണാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന ബഷീറിന് ടിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയതും ധോണിയായിരുന്നു. നാലാമത്തെ ഹൃദയാഘാതത്തിനു മുന്നിലും നെഞ്ചുറപ്പോടെ പിടിച്ചുനിന്ന ബഷീര്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു തെല്ലും വിട്ടുകൊടുക്കാതെയാണ് കഴിഞ്ഞ ദിവസത്തെ ഇന്ത്യാ-പാക് മത്സരം കാണാനെത്തിയത്.
എല്ലാ വര്‍ഷവും ക്രിക്കറ്റ് ടൂറുകള്‍ക്കു മുമ്പായി പുതിയ വസ്ത്രം തുന്നാന്‍ ഏല്‍പ്പിക്കുന്ന ടെയ്‌ലറോട് ഇത്തവണ മറ്റൊരു കാര്യം കൂടി ബഷീര്‍ പറഞ്ഞിട്ടുണ്ട്, പകുതി പാകിസ്ഥാനിയും പകുതി ഹിന്ദുസ്ഥാനിയുമായിരിക്കണം തന്റെ വസ്ത്രമെന്നാണ് അത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha