ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കളിച്ച രണ്ടു മല്‍സരവും ജയിച്ച ഇന്ത്യയ്ക്ക് ശ്രീലങ്കയെ തോല്‍പിക്കാനായാല്‍ ഫൈനല്‍ ഉറപ്പിക്കാം. പരുക്കേറ്റ രോഹിത് ശര്‍മ കളിച്ചേക്കില്ല. രാത്രി ഏഴിനാണ് മല്‍സരം.
ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലാണ് ഇന്ത്യ. ഈ വര്‍ഷം കളിച്ച എട്ട് ട്വന്റി ട്വന്റികളില്‍ ഏഴിലും ജയം. പാക്കിസ്ഥാനെതിരെ ബോളര്‍മാരുടെ ഗംഭീര പ്രകടനം കൂടി ആയപ്പോള്‍ ക്യാപ്റ്റന്‍ ധോണിക്ക് ആശങ്കകളേയില്ല. വെല്ലുവിളി പരുക്കുമാത്രം. മുഹമ്മദ് ആമിറിന്റെ യോര്‍ക്കറില്‍ കാലിനു പരുക്കേറ്റ രോഹിത് ശര്‍മ കളിക്കില്ലെന്ന് ഏതാണ്ടുറപ്പാണ്. ഇന്നലെ രോഹിത് പരിശീലനത്തിനിറങ്ങിയില്ല. ധവാന്‍ പൂര്‍ണമായും ഫിറ്റല്ല. ഓപ്പണര്‍മാര്‍ രണ്ടുപേരും പുറത്തിരുന്നാല്‍ രഹാനെയ്‌ക്കൊപ്പം പാര്‍ഥിവ് പട്ടേല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. പുറം വേദന അലട്ടുന്ന ധോണിക്കും വിശ്രമം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ട്.
സൈഡ് ബെഞ്ചും ശക്തമായതിനാല്‍ മാറ്റങ്ങള്‍ ടീമിനെ ദുര്‍ബലമാക്കില്ലെന്ന് ഉറപ്പിക്കാം. മറുവശത്ത് യുഎഇയോട് കഷ്ടിച്ച് ജയിച്ചും ബംഗ്ലദേശിനോട് തോറ്റുമെത്തുന്ന ശ്രീലങ്ക ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന അവസ്ഥയിലല്ല. ക്യാപ്്റ്റന്‍ ലസിത് മലിംഗയ്ക്ക് പരുക്കാണെങ്കിലും ബോളിങ്ങില്‍ വലിയ പ്രശ്‌നങ്ങളില്ല. ബാറ്റ്‌സ്മാന്‍മാരില്‍ ദിനേശ് ചാണ്ടിമാലൊഴിച്ച് മറ്റാരും ഫോമിലല്ലെന്നതാണ് ലങ്കയെ അലട്ടുന്നത്. ഒരു കളി കൂടി തോല്‍ക്കുന്നത് ലങ്കയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha