ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കിബ് അല്‍ ഹസന് ഐസിസിയുടെ താക്കീത്
ഔട്ടായതില്‍ പ്രതിഷേധിച്ച് സ്റ്റംപ് അടിച്ചുതകര്‍ത്ത ബംഗ്ലാദേശ് ഓള്‍റൗണ്്ടര്‍ ഷക്കിബ് അല്‍ ഹസന്് ഐസിസിയുടെ താക്കീത്. ബുധനാഴ്ച മിര്‍പൂരില്‍ പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെയായിരുന്നു ഷക്കിബിന്റെ രോഷപ്രകടനം. വിജയത്തിലേക്ക് പൊരുതുന്നതിനിടെ 18-ാം ഓവറില്‍ ഷക്കിബ് ബൗള്‍ഡായി പുറത്തായി. മുഹമ്മദ് ആമിറിന്റെ യോര്‍ക്കര്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ഷക്കിബിനു പിഴയ്ക്കുകയായിരുന്നു. ദേഷ്യത്തില്‍ സ്റ്റംപിനു നേര്‍ക്ക് ബാറ്റു വീശിയ ഷക്കിബിന്റെ അടി സ്റ്റംപില്‍ കൊണ്്ടു. ഉടന്‍തെന്ന അദ്ദേഹം അംപയര്‍മാരോടു ക്ഷമ ചോദിക്കുകയും ചെയ്തു. ഐസിസിയുടെ കളിക്കാരെ ശിക്ഷിക്കാനുളള ആര്‍ട്ടിക്കിള്‍ 2.1.8 കോഡ് പ്രകാരമാണു ഷക്കിബിനെ താക്കീത് ചെയ്തത്. ക്രിക്കറ്റ് ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഷക്കിബിനെതിരേ നടപടി സ്വീകരിക്കാന്‍ ഐസിസി തീരുമാനിച്ചത്. എന്നാല്‍ പരസ്യമായി ഷക്കിബ് മാപ്പുപറയാന്‍ തയ്യാറായതോടെ അദ്ദേഹത്തിനെതിരെയുളള ശിക്ഷ ഐസിസി താക്കീതില്‍ ഒതുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha