പകിസ്താനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നു, വെട്ടിലായി പാക് നായകന്‍ ഷാഹിദ് അഫ്രീദി
ഇന്ത്യക്കാരുടെ സ്‌നേഹത്തെ പ്രകീര്‍ത്തിച്ച പാക് നായകന്‍ ഷാഹിദ് അഫ്രീദിയുടെ വാക്കുകള്‍ വിവാദമായി.
പകിസ്താനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹം തനിക്ക് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുവെന്ന പാക് നായകന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. പാകിസ്താനില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് അഫ്രീദിയുടെ പ്രസ്താവനക്കെതിരെ ആദ്യം രംഗത്ത് വന്നത്.
വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ അഫ്രീദി ശ്രദ്ധിക്കണമായിരുന്നുവെന്നും അത്തരമൊരു ശ്രദ്ധ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്നുമാണ് പാക് ദൃശ്യമാധ്യമ പ്രവര്‍ത്തകനായ അസീഫ് പ്രതികരിച്ചത്.
ഇന്ത്യക്ക് തങ്ങളോട് ഒരു തരത്തിലുള്ള സ്‌നേഹവും ഇല്ലെന്നാണ് 2011ലെ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ അഫ്രീദി പറഞ്ഞിരുന്നതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്‍കാരെ പോലെ വിശാലമായ ഹൃദയമുള്ളവരല്ല ഇന്ത്യക്കാരെന്നും അവരോടൊത്ത് ജീവിക്കുകയോ ദീര്‍ഘകാല ബന്ധത്തിലേര്‍പ്പെടുകയോ ദുഷ്‌കരമാണെന്നുമായിരുന്നു അഫ്രീദിയുടെ അന്നത്തെ വാക്കുകളെന്നും അദ്ദേഹം പറയുന്നു.
അതെസമയം ഈ പ്രസ്താവ പാകിസ്താനില്‍ വന്‍ ഒച്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു പാക് സംഘടന ഇതിനെതിരെ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ് വരെ അയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha