അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക, 18.5 ഓവറിലാണ് ശ്രീലങ്ക ലക്ഷ്യം നേടിയത്
ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്ക് താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ആറു വിക്കറ്റ് വിജയം. തിലകരത്‌ന ദില്‍ഷന്റെ 83 റണ്‍സാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. 153 എന്ന റണ്‍സിനെ പിന്‍തുടര്‍ന്ന് ഇറങ്ങിയ ശ്രീലങ്ക 18.5 ഓവറിലാണ് ലക്ഷ്യം നേടിയത്.
സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153,ശ്രീലങ്ക 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 155
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു.
അസ്ഹര്‍ സ്റ്റാനിക്‌സായി പൊരുതി നേടിയ അര്‍ധസെഞ്ചുറിയാണ് (62) അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 14 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 31 റണ്‍സെടുത്ത ഷമിയുള്ള ഷെന്‍വാരിയുടെ ഇന്നിങ്‌സും അഫ്ഗാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ശ്രീലങ്കയ്ക്കായി തിസര പെരേര മൂന്നു വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍ രംഗണ ഹെറാത്ത് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ അസ്ഹര്‍ സ്റ്റാനിക്‌സായിയുടെ ഇന്നിങ്‌സാണ് അഫ്ഗാന്‍ സ്‌കോര്‍ 150 കടത്തിയത്. 47 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെയാണ് സ്റ്റാനിക്‌സായ് 62 റണ്‍സെടുത്തത്. വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ ഷമിയുള്ള ഷെന്‍വാരി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 19ാം ഓവറിന്റെ അവസാന പന്തില്‍ പെരേരയ്ക്ക് വിക്കറ്റ് സമ്മാനിച്ച് സ്റ്റാനിക്‌സായ് മടങ്ങുമ്‌ബോള്‍ അഫ്ഗാന്‍ സ്‌കോര്‍ 136ല്‍ എത്തിയിരുന്നു. 20ാം ഓവറില്‍ 17 റണ്‍സ് കണ്ടെത്തിയ അഫ്ഗാനിസ്ഥാന്‍ 150 റണ്‍സ് പിന്നിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha