ചരിത്രത്തിലേക്ക് ഒരു മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചരിത്രം ഇരുകൂട്ടര്‍ക്കുമൊപ്പം
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകര്‍ക്ക് ഇത് വെറുമൊരു മത്സരമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ നേര്‍ചിത്രമായിരിക്കും.ക്രിക്കറ്റിനൊപ്പം ദേശസ്‌നേഹവും ചേര്‍ത്താണ് മത്സരം കാണികള്‍ക്ക് മുന്‍പിലെത്തുന്നത്.' ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ വാക്കുകള്‍ ഒട്ടും അധികമാകില്ല. ക്രിക്കറ്റ് മതമായ രണ്ട് രാജ്യങ്ങള്‍, പരസ്പരം ഏറ്റുമുട്ടുന്നു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളെക്കാള്‍ എന്നും ചര്‍ച്ച ചെയ്യപ്പെട്ടത് കളിക്കളത്തിലെ ഏറ്റുമുട്ടലുകള്‍ തന്നെയാണെന്നത് ചരിത്രം. ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക്ക് പോരാട്ടത്തിന് ഇനി അല്‍പ്പസമയത്തെ കാത്തിരിപ്പ് മാത്രം. ഇന്ന് രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈദന്‍ ഗാര്‍ഡല്‍സിലാണ് മത്സരം.
.ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. കൊല്‍ക്കത്തയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റിട്ടുമില്ല. സുരക്ഷാ കാരണങ്ങളെച്ചൊല്ലിയുള്ള പാക്ക് പ്രതിഷേധത്തെത്തുടര്‍ന്നാണ് ധര്‍മശാലയില്‍ നടക്കേണ്ട മല്‍സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. മല്‍സരഫലം എന്തായാലും ചരിത്രം തിരുത്തുന്നതാകും. ആര് തിരുത്തുമെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റതിന്റെ സമ്മര്‍ദമുണ്ട് ടീം ഇന്ത്യയ്ക്ക്. ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ബാറ്റിങ് നിരയ്ക്ക് മുഹമ്മദ് ആമിറടക്കമുള്ള പാക്ക് ബോളര്‍മാര്‍ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.
ബംഗ്ലദേശിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാന്‍. ശാഹിദ് അഫ്രീദി ഫോമിലേക്കെത്തിയതും അവര്‍ക്ക് മുന്‍തൂക്കം നല്‍കും. എന്നാല്‍ തുല്യസാധ്യതയെന്ന് പറയാനാണ് ടീം ഇന്ത്യയ്ക്കിഷ്ടം. കനത്ത സായുധസേനാ വലയത്തിലാകും മല്‍സരം നടക്കുക. മൂവായിരത്തിലധികം പൊലീസിനേയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സച്ചിനും ഇമ്രാന്‍ ഖാനും അമിതാഭ് ബച്ചനും തുടങ്ങി വിവിഐപികളുടെ നീണ്ട നിരയുണ്ടാകും മല്‍സരം കാണാന്‍. ആദ്യ കളിയില്‍ ന്യൂസിസന്റിനോട് തോറ്റ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇന്ന് തോറ്റാല്‍ അസ്തമിക്കും. ലോകകപ്പ് കുട്ടിക്രിക്കറ്റില്‍ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന മുന്‍കാല റെക്കോര്‍ഡ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും. മുന്‍പ് നേരിട്ട് ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ആകെ ഏറ്റുമുട്ടിയ ഏഴ് ട്വന്റി20 മത്സരങ്ങളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു ജയമെന്നതും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ചരിത്രം പാക്കിസ്ഥാന്‍ തിരുത്തിക്കുറിക്കുമെന്നാണ് പാക്ക് കോച്ച് വഖാര്‍ യൂനിസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha