ചരിത്രം കുറിച്ചു, പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ, ഇന്ത്യ 15.5 ഓവറില്‍ നാലിന് 119 റണ്‍സ്
മഴമൂലം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങി 23 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ (37 പന്തില്‍ 55) സെഞ്ചുറിയോളം പോന്നൊരു അര്‍ധസെഞ്ചുറി. സമ്മര്‍ദ്ദഘട്ടത്തില്‍ യുവരാജ് സിങ്ങുമൊത്ത് (23 പന്തില്‍ 24) കോഹ്‌ലി കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ഇതോടെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. പാക്കിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 18 ഓവറില്‍ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറില്‍ നാലിന് 119.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 18 ഓവറില്‍ അഞ്ചു വിക്കറ്റിന് 118 റണ്‍സെടുത്തു. 16 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 26 റണ്‍സെടുത്ത ശുഐബ് മാലിക്കാണ് പാക്കിസ്ഥാന്റെ ടോപ്‌സ്‌കോറര്‍. നാലാം വിക്കറ്റില്‍ ഉമര്‍ അക്മലിനൊപ്പം മാലിക്ക് കൂട്ടിച്ചേര്‍ത്ത 41 റണ്‍സാണ് പാക്കിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. ഇന്ത്യയ്ക്കായി നെഹ്‌റ, ബുംമ്ര, ജഡേജ, പാണ്ഡ്യ, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മഴമൂലം വൈകിത്തുടങ്ങിയ മല്‍സരത്തില്‍ ഇന്ത്യ ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴപെയ്ത് കുതിര്‍ന്ന പിച്ചില്‍ കരുതലോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കം. ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറിലാണെങ്കിലും അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 38 റണ്‍സ് മാത്രം. 24 പന്തില്‍ 17 റണ്‍സടുത്ത ഷര്‍ജീല്‍ ഖാനെ മടക്കി സുരേഷ് റെയ്‌നയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. അഹമ്മദ് ഷെഹ്‌സാദ് (28 പന്തില്‍ 25), ശാഹിദ് അഫ്രീദി (14 പന്തില്‍ എട്ട്), ഉമര്‍ അക്മല്‍ (16 പന്തില്‍ 22) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. സര്‍ഫ്രാസ് അഹമ്മദ് എട്ടു റണ്‍സോടെയും മുഹമ്മദ് ഹഫീസ് അഞ്ചു റണ്‍സോടെയും പുറത്താകാതെ നിന്നു.
കഴിഞ്ഞ മല്‍സരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകള്‍ക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മല്‍സരത്തിന്റെ പ്രത്യേകത. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha