തന്റെ വയറ്റില്‍ വളരുന്നത് അഫ്രീദിയുടെ കുട്ടി, താരം തന്നെ അംഗീകരിച്ചു, വിവാദ വെളിപ്പെടുത്തലുമായി മോഡലും ബോളിവുഡ് നടിയുമായ അര്‍ഷി ഖാന്‍
പാക് ക്രിക്കറ്റ് നായന്‍ അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വെളിപ്പെടുത്തലോടെ വാര്‍ത്തകളില്‍ നിറഞ്ഞ ബോളിവുഡ് നടി വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത്. താന്‍ ഗര്‍ഭിണിയാണെന്നും തന്നെ അഫ്രീദി സ്വീകരിച്ചെന്നുമാണ് മോഡലും ബോളിവുഡ് നടിയുമായ അര്‍ഷി ഖാന്റെ ഇപ്പോഴത്തെ അവകാശവാദം. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭോപ്പാലില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും അര്‍ഷി പറയുന്നു.
അദ്ദേഹം കിടപ്പറയിലും നല്ല കാമുകനാണ്, തന്നോടുള്ള സ്‌നേഹത്തില്‍ അഫ്രീദിക്ക് 100ല്‍ 100 പോയിന്റാണ്. മാത്രമല്ല, നല്ലൊരു സുഹൃത്തും വ്യക്തിയുമാണ് അഫ്രീദിയെന്നും അര്‍ഷി വെളിപ്പെടുത്തി. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റില്‍ വളരുന്നതെന്നറിഞ്ഞാല്‍ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും അര്‍ഷി പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധത്തെപ്പറ്റി അഫ്രീദി മാദ്ധ്യമങ്ങളോട് പറഞ്ഞത് താനുമായുള്ള ബന്ധത്തെപ്പറ്റിയാണെന്നും അര്‍ഷി പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പും അഫ്രീദിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അര്‍ഷി രംഗത്തെത്തിയിരുന്നു. അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലിലൂടെയാണ് അന്ന് അര്‍ഷി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.ദുബായിയിലെ ഒരു ഹോട്ടലില്‍വച്ചാണ് തങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടതെന്നും അര്‍ഷി പറഞ്ഞിരുന്നു.
അതേസമയം, പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ തന്ത്രമാണിതെന്നാണ് അഫ്രീദിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. നാദിയ എന്ന ഭാര്യയില്‍ അഫ്രീദിക്ക് നാല് മക്കളുണ്ട്. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9ലെ മത്സരാര്‍ഥിയും ദ ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയുമാണ് അര്‍ഷി ഖാന്‍.വിവാദ ആള്‍ദൈവം രാധേമായ്ക്ക് പെണ്‍വാണിഭമുണ്ടെന്ന് ആരോപിച്ചും അര്‍ഷി ഖാന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha