വിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം
ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 18.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 64 പന്തില്‍ ആറു ബൗണ്ടറിയും അഞ്ചു സിക്‌സുമുള്‍പ്പെടെ 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആന്ദ്രേ ഫ്‌ലെച്ചറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിന്‍ഡീസിന് രണ്ടാം ജയം സമ്മാനിച്ചത്. ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ക്രിസ് ഗെയ്ല്‍ ബാറ്റിങ്ങിനിറങ്ങിയില്ല. ഫ്‌ലെച്ചറാണ് കളിയിലെ കേമന്‍.
ഫ്‌ലെച്ചറൊഴികെ വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത് ഓപ്പണിങ് പങ്കാളി ജോണ്‍സണ്‍ ചാള്‍സും ആന്ദ്രെ റസലും മാത്രം. ചാള്‍സിന്റെ സംഭാവന 13 പന്തില്‍ 10 റണ്‍സ്. മര്‍ലോണ്‍ സാമുവല്‍സ് (12 പന്തില്‍ മൂന്ന്), ദിനേശ് രാംദിന്‍ (13 പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആന്ദ്രേ റസല്‍ എട്ടു പന്തില്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി സിരിവര്‍ധനെ രണ്ടു വിക്കറ്റ് വീഴ്ത്തി.
ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പതിന് വിക്കറ്റിന് 122 റണ്‍സെടുത്തു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത സ്പിന്നര്‍ സാമുവല്‍ ബദ്രിയാണ് ലങ്കയെ തകര്‍ത്തത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും സുലൈമാന്‍ ബെന്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കരുത്തുകാട്ടി. 28 പന്തില്‍ 40 റണ്‍സെടുത്ത തിസര പെരേരയാണ് ലങ്കന്‍ സ്‌കോര്‍ 120 കടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha