പാക്കിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ്
ട്വന്റി20 ലോകകപ്പില്‍ ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തോല്‍വി 22 റണ്‍സിന്. 25 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍ജീല്‍ ഖാനാണ് പാക്കിസ്ഥാന്റെ ടോപ്‌സ്‌കോറര്‍. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസീലന്‍ഡിനായി അര്‍ധസെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കളിയിലെ കേമന്‍.
സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ചിന് 180. പാക്കിസ്ഥാന്‍ 20 ഓവറില്‍ അഞ്ചിന് 158
വന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാനായി ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും അഹമ്മദ് ഷെഹ്‌സാദും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാണ്. 5.3 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 65 റണ്‍സ്. 25 പന്തില്‍ 47 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനായിരുന്നു കൂടുതല്‍ ആക്രമണകാരി. ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയ ഷര്‍ജീലിനെ മില്‍നെ പുറത്താക്കി. അഹമ്മദ് ഷെഹ്‌സാദ് (32 പന്തില്‍ 30), ഉമര്‍ അക്മല്‍ (26 പന്തില്‍ 24), ശാഹിദ് അഫ്രീദി (9 പന്തില്‍ 19), ശുഐബ് മാലിക്ക് (13 പന്തില്‍ പുറത്താകാതെ 15), സര്‍ഫ്രാസ് അഹമ്മദ് (എട്ടു പന്തില്‍ പുറത്താകാതെ 11) എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ പൊരുതി നോക്കിയെങ്കിലും കിവീസ് സ്‌കോര്‍ മറികടക്കാനായില്ല.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ അര്‍ധസെഞ്ചുറിയാണ് ന്യൂസീലന്‍ഡിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 48 പന്ത് നേരിട്ട ഗപ്റ്റില്‍ 10 ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 80 റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനായി ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി, മുഹമ്മദ് സമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നു. ക്യാപ്റ്റന്‍ വില്യംസണും ഗപ്റ്റിലും ചേര്‍ന്ന് 7.2 ഓവറില്‍ കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. 21 പന്തില്‍ 17 റണ്‍സെടുത്ത വില്യംസണെ മുഹമ്മദ് ഇര്‍ഫാന്‍ മടക്കി. പിന്നീടെത്തിയ കോളിന്‍ മണ്‍റോ ഏഴു റണ്‍സോടെ അഫ്രീദിയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 14 പന്തില്‍ 21 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണെയും അഫ്രീദി മടക്കി. ലൂക്ക് റോഞ്ചി ഏഴു പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. റോസ് ടെയ്‌ലര്‍ 23 പന്തില്‍ 36 റണ്‍സോടെയും ഗ്രാന്റ് എലിയട്ട് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha