രാജകീയം ആ വിടവാങ്ങല്‍; മുംബൈയുടെ വിജയശില്‍പിയായി സച്ചിന്‍ ആഭ്യന്തര മത്സരങ്ങളോട് വിടപറഞ്ഞു
ക്രിക്കറ്റ് ഒരു മതമാണ്. ആ മതത്തിന്റ ആരാധകര്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തി ദൈവ തുല്യനും. അതിനാല്‍ തന്നെ സച്ചിന്റെ വിടവാങ്ങല്‍ ആരാധകര്‍ക്ക് ഒരു തീരാവേദന തന്നെയാണ്. ഇന്ന് ആഭ്യന്തര മത്സരത്തോട് വളരെ രാജകീയമായാണ് ലിറ്റില്‍ മാസ്‌റ്റര്‍ വിടവാങ്ങിയത്. രഞ്‌ജി ട്രോഫിയില്‍ മുംബൈയെ വിജയത്തിലേക്ക് നയിച്ചുകൊണ്ടായിരുന്നു ആ വിടവാങ്ങല്‍. 175 പന്തില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 72 റണ്‍സ് സച്ചിന്‍ സ്വന്തമാക്കി. അതിന്റെ ബലത്തില്‍ നാലുവിക്കറ്റിന് മുംബൈ ഹരിയാനയെ പരാജയപ്പെടുത്തുകയായിരുന്നു.
അവസാന ദിവസം 39 റണ്‍സാണ് മുംബൈയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 55 റണ്‍സുമായി ക്രീസിലെത്തിയ സച്ചിന്‍ ധവാന്‍ കുല്‍ക്കര്‍ണിയുമായി ചേര്‍ന്ന് മുംബൈയെ വിജയത്തിലേക്ക് നയിച്ചു. സ്‌കോര്‍: ഹരിയാന 134, 241. മുംബൈ 136, ആറിന് 240. കൗസ്‌തുഭ് പവാര്‍ (47), അജിന്‍ക്യ രഹാനെ (40), അഭിഷേക് നായര്‍ (24) എന്നിവരുടെ ഇന്നിംഗ്‌സുകളും മുംബൈക്ക് മുതല്‍ കൂട്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha