ബംഗ്ലദേശുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് നാടകീയ വിജയം; ആവേശകരമായ പോരാട്ടത്തില്‍ ബംഗ്ലദേശിനെ ഒരു റണ്ണിന് തോല്‍പ്പിച്ച് ടീം ഇന്ത്യ സെമി പ്രതീക്ഷകള്‍ കാത്തു
ട്വന്റി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ബംഗ്ലദേശിനെ ഒരു റണ്ണിന് തോല്‍പ്പിച്ച് ടീം ഇന്ത്യ സെമി പ്രതീക്ഷകള്‍ കാത്തു. അവസാന പന്തുവരെ ആവേശം അലതല്ലിയ മല്‍സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ വിജയത്തിലേക്ക് 11 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ മൂന്നു പന്തില്‍ തന്നെ രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ ബംഗ്ലദേശ് ഒന്‍പത് റണ്‍സെടുത്തെങ്കിലും അവസാന മൂന്നു പന്തുകളിലും വിക്കറ്റുകള്‍ വീഴ്ത്തി ടീം ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
ആരാധകര്‍ ശ്വാസമടക്കി പിടിച്ചിരുന്ന് കണ്ട മല്‍സരത്തിലെ അവസാന സ്‌കോര്‍ ഇങ്ങനെ; ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 146, ബംഗ്ലദേശ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 145.
അവസാന ഓവറില്‍ ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. ക്രീസില്‍ വമ്പനടികള്‍ക്ക് െകല്‍പ്പുള്ള മഹ്മൂദുല്ലയും മുഷ്ഫിഖുര്‍ റഹിമും. ബോള്‍ ചെയ്യുന്നത് താരതമ്യേന പുതുമുഖമായ ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ മഹ്മൂദല്ലയുടെ വക സിംഗിള്‍. അഞ്ച് പന്തില്‍ വേണ്ടത് 10 റണ്‍സ്. രണ്ടും മൂന്നും പന്തുകള്‍ ബൗണ്ടറിയിലേക്ക്. അതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യവും ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളും ചുരുങ്ങി. എന്നാല്‍, അവസാന മൂന്നു പന്തുകളില്‍ മൂന്നു വിക്കറ്റ്. അവസാന മൂന്നു പന്തിലേക്ക് ഹാര്‍ദിക് പാണ്ഡ്യയും ടീം ഇന്ത്യയും കരുതിവച്ച അദ്ഭുതം ആരാധകര്‍ക്ക് സമ്മാനിച്ചത് എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു അത്യുജ്വല ജയം. അതും വെറും ഒരു റണ്ണിന്. ഓവര്‍ അവസാനിക്കുമ്പോള്‍ റണ്‍സിങ്ങനെ; 1, 4, 4, ണ, ണ, ണ.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. 23 പന്തില്‍ 30 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ബംഗ്ലദേശിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ബംഗ്ലദേശ് ബോളര്‍മാര്‍ക്കു മുന്നില്‍ വിലപ്പോയില്ല. 12 പന്തില്‍ 13 റണ്‍സോടെ ധോണിയും രണ്ടു പന്തില്‍ അഞ്ചു റണ്‍സോടെ അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലദേശിനായി അല്‍ അമീന്‍ ഹുസൈനും മുസ്താഫിസുറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആറ് ഓവറില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 42 റണ്‍സ്. രോഹിത് ശര്‍മയും ധവാനും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ രണ്ടിന് 45. 16 പന്തില്‍ 18 റണ്‍സെടുത്ത രോഹിതിനെ മുസ്താഫിസുറും 22 പന്തില്‍ 23 റണ്‍െസടുത്ത ധവാനെ ഷാക്കിബ് അല്‍ഹസനും മടക്കി.
പിന്നീടെത്തിയ റെയ്‌നയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. മൂന്നാം വിക്കര്‌റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ്. 23 പന്തില്‍ 30 റണ്‍സോടെ റെയ്‌നയും 24 പന്തില്‍ അത്രതന്നെ റണ്‍സോടെ കോഹ്‌ലിയും മടങ്ങി. ഏതാനും വന്‍ ഷോട്ടുകള്‍ പായിച്ച ഹാര്‍ദിക് പാണ്ഡ്യയെ (ഏഴു പന്തില്‍ 15) അല്‍ അമീന്‍ ഹുസൈന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ ഉജ്വല ക്യാച്ചെടുത്ത് മടക്കി. യുവരാജ് സിങ് (ആറു പന്തില്‍ മൂന്ന്), രവീന്ദ്ര ജഡേജ (എട്ടു പന്തില്‍ 12) എന്നിവരും അധികം പൊരുതാതെ കീഴടങ്ങി. ധോണി 12 പന്തില്‍ന13 റണ്‍സോടെയും അശ്വിന്‍ 2 പന്തില്‍ 5 റണ്‍സോടെയും പുറത്താകാതെ നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha