ട്വന്റി20 ലോകകപ്പില്‍ വിന്‍ഡീസ് സെമിഫൈനലില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്‍ഡീസിന് മൂന്നു വിക്കറ്റ് ജയം
ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ വിന്‍ഡീസിന് മൂന്നു വിക്കറ്റ് ജയം. ജയത്തോടെ വിന്‍ഡീസ് ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. 44 റണ്‍സെടുത്ത സാമുവല്‍സും 32 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സുമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 122-8 (20 ഓവര്‍), വെസ്റ്റ്ഇന്‍ഡീസ്: 123-7 (19.4).
ചെറിയ വിജയലക്ഷ്യവുമായി ബാറ്റുവീശിയ വിന്‍ഡീസിന് സൂപ്പര്‍ താരം ക്രിസ് ഗെയിലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഫ്‌ലച്ചറും ചാള്‍സും ഭേദപ്പെട്ട പ്രകടനം നടത്തി. വിന്‍ഡീസ് താളം കണ്ടെത്തുന്നതിനിടെ ദക്ഷിണാഫ്രിക്ക ചില ഗംഭീര നീക്കങ്ങളിലൂടെ മല്‍സരം അനുകൂലമാക്കാന്‍ ശ്രമിച്ചു. ഫ്‌ലച്ചറിനെ പുറത്താക്കിയ റൂസോയുടെ റണ്‍ഔട്ട് അത്തരമൊരു മനോഹര നീക്കമായിരുന്നു. പിന്നീട് 17-ാം ഓവറില്‍ ഇമ്രാന്‍ താഹിര്‍ തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ സമ്മര്‍ദത്തിലാക്കി. പക്ഷേ, രണ്ടുപന്ത് ശേഷിക്കെ വിന്‍ഡീസ് ജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം. ആദ്യ ഓവറില്‍ തന്നെ ഹാഷിം അംല റണ്‍ ഔട്ടായി. രണ്ടാം ഓവറില്‍ സ്‌കോര്‍ 13 ആയപ്പോള്‍ ഡുപ്ലെസിസും വീണു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിച്ച് വിന്‍ഡീസ് ബോളര്‍മാര്‍ പന്തെറിഞ്ഞു. ഇതോടെ വിന്‍ഡീസ് സ്‌കോര്‍ 122 റണ്‍സില്‍ അവസാനിച്ചു. 47 റണ്‍സെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത വെയ്‌സും പിടിച്ചു നിന്നു. പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിന്‍ഡീസിനായി ആന്ദ്ര റസല്‍, ക്രിസ് ഗെയില്‍, ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha