ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ വെളിപ്പെടുത്തി വിരാട് കോഹ്ലി
ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജീവന്‍ മരണ പോരാട്ടമാണ് ഇന്ന് വൈകിട്ട് അരങ്ങേറുന്നത്. നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി. ഓസീസിനെതിരെയുള്ളത് ശക്തമായ പോരാട്ടമായിരിക്കും. കഴിവിന്റെ പരമാവധ പോരാട്ട വീര്യം പുറത്തെടുക്കുമെന്നും കോഹ്ലി പറഞ്ഞു.
ടി20 ഫോര്‍മാറ്റില്‍ ടീമിനെ സന്തുലിതമാക്കി നിര്‍ത്തുക എന്നത് പ്രയാസകരമായ കാര്യമാണ് എങ്കിലും കഴിവിന്റെ പരമാവധി തങ്ങള്‍ ജയിക്കാന്‍ ശ്രമിക്കുമെന്ന് കോഹ്ലി പറഞ്ഞു.
മൈതാനത്ത് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ ഒരോ ഷോട്ടും പ്രതിരോധിച്ച് ഫീല്‍ഡിംഗ് മികവുറ്റതാക്കുകയാണ് ഢതങ്ങളുടെ തന്ത്രമമെന്ന് കോഹ്ലി പറഞ്ഞു. ഒരോ നിമിഷവും കളിയില്‍ പുരോഗതി വരുത്തേണ്ടത് അത്യാവശമാണെന്നും എല്ലാ പരിശീല സെഷനിലും 0.1 ശതമാനം പുരോഗതിയ്ക്ക് വേണ്ടി താന്‍ കഠിമായി ശ്രമിക്കുകയാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെയും പേസ് ബൗളര്‍ ആശിഷ് നെഹ്‌റയുടെയും സ്വഭാവ സവിശേഷതകളെ പുകഴ്ത്താനും കോഹ്ലി മറന്നില്ല. ധോണിയുടെ ഏറ്റവും വലിയ ഗുണം അദ്ദേഹത്തിന്റെ ശാന്തതയാണെന്നും നെഹറയും അത്തരത്തില്‍ ശാന്തനാണെന്നുമായിരുന്നു കോഹ്ലിയുടെ കമന്റ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ധോണി പുലര്‍ത്തുന്ന ശാന്തത അത്ഭുതപ്പെടുത്തുന്നതാണെന്നും കോഹ്ലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha