ഇന്ത്യ ഓസീസിനെ വരിഞ്ഞു കെട്ടി; 200 കടക്കേണ്ട മത്സരത്തെ ബൗളര്‍മാര്‍ രക്ഷിച്ചു; ഇന്ത്യയ്ക്ക് 161 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പ് ട്വന്റി20യില്‍ ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഓസീസിനെ വരിഞ്ഞു കെട്ടി. ആദ്യം ശരവേഗത്തില്‍ 50 റണ്‍സെടുത്ത ഓസിസ് 200 റണ്‍സ് കടക്കുമെന്നാണ് കരുതിയത്. എന്നാല്‍ മസ്തരം കൈവിട്ടു പോയേനെ. എന്നാല്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടി. 20 ഓവറില്‍ ഓസിസ് 160 റണ്‍സെടുത്തു. അടിച്ച് കളിച്ചാല്‍ ജയിക്കാവുന്നതേ ഉള്ളൂ.
ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. 31 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ബുംറ പുറത്താക്കി. 34 പന്തില്‍ 43 റണ്‍സെടുത്ത ഫിഞ്ചിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമായി പന്തെറിഞ്ഞ യുവരാജ് സിങ് ആദ്യ ബോളില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്തനെ (2) ധോണിയുെട കയ്യിലെത്തിച്ചാണ് യുവി ബോളിങ്ങില്‍ തന്റെ വരവറിയിച്ചത്. 6 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ്‌ചെയ്തു. 16 പന്തില്‍ 26 റണ്‍സെടുത്ത ഖ്വാജയെ നെഹ്‌റ പുറത്താക്കി. 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 132 റണ്‍സ് നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ ബാറ്റുവീശിയത്. ബൂംറയെറിഞ്ഞ രണ്ടാം ഓവറില്‍ ഓസീസ് താരങ്ങള്‍ അടിച്ചു കൂട്ടിയത് 17 റണ്‍സാണ്. അശ്വിന്‍ എറിഞ്ഞ നാലാം ഓവറില്‍ പിറന്നത് 22 റണ്‍സും. പിന്നീട് ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടു ജയവുമായി നാലു വീതം പോയിന്റ് ആണ് ഇരു ടീമിന്റെയും സമ്പാദ്യം. റണ്‍റേറ്റിലാണ് ഓസ്‌ട്രേലിയയ്ക്കു മുന്‍തൂക്കം. കളി ടൈ ആയാല്‍ അവര്‍ക്കാകും ആനുകൂല്യം. ഇന്ന് ജയിക്കുന്ന ടീം സെമിയിലെത്തും. തോല്‍ക്കുന്ന ടീം പുറത്താവും. ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡ് സെമി ഉറപ്പാക്കിയിട്ടുണ്ട്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാത്തത് ഇന്ത്യയ്ക്കു തലവേദനയാണ്. ഓസീസ് ബോളിങ് നിരയുടെ ശൗര്യത്തെ അതേ വീറോടെ നേരിടാന്‍ കെല്‍പുള്ള വിരാട് കോഹ്‌ലിയിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളാണ് മൊഹാലിയിലുള്ളത്. പാക്കിസ്ഥാനെതിരെ ഇവിടെ ഓസീസ് 193 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha