കോഹ്ലിക്ക് മുമ്പില്‍ തലകുനിച്ച് വാട്‌സന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു
കോഹ്ലിയുടെ തകര്‍ത്താടലാണ് ഓസിസിന്റെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ട് പോയത്. റണ്‍ശരാശരി ഉയര്‍ത്താനുള്ളതിലാല്‍ അവസാന ഓവറുകളില്‍ ഇന്ത്യ വിക്കറ്റുകള്‍ കളഞ്ഞു കുളിക്കുമെന്നാണ് വാട്‌സനും കണക്കു കൂട്ടിയത്. അവസാന പ്രതീഷയും കോഹ്ലി തല്ലിക്കെടുത്തി. കോഹ്ലിക്ക് മുമ്പില്‍ തലകുനിച്ച് വാട്‌സന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു
ജാക്കിസ് കാലീസിന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് വാട്‌സന്‍. മൊഹാലിയിലെ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങി വാട്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
മത്സരത്തില്‍ വാട്‌സന്‍ തന്റെ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തെങ്കിലും വിജയ പ്രതീക്ഷ കോഹ്ലി തല്ലിക്കെടുത്തുകയായിരുന്നു. ട്വന്റി20 ലോകകപ്പോടെ വിരമിക്കും എന്ന പ്രഖ്യാപനത്തോടെയായിരുന്നു വാട്‌സന്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും വാട്‌സന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
വാട്‌സന്‍ പുറത്താകാതെ 18 റണ്‍സ് നേടി. പിന്നീട് ബൗളിംഗില്‍ രോഹിതിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയും റെയിനയെ നെയിലിന്റെ കൈകളില്‍ എത്തിച്ചും വാട്‌സന്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. മാത്രമല്ല യുവരാജിന്റെ ക്യാച്ച് അവിസ്മരണീയമായി വാട്‌സന്‍ കൈകളില്‍ ഒതുക്കി. നിര്‍ണായകമായ 17ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് വാട്‌സന്‍ വിട്ടുകൊടുത്തത്.
34കാരനായ വാട്‌സന്‍ 59 ടെസ്റ്റുകളില്‍ നിന്ന് 3731 റണ്‍സും 75 വിക്കറ്റുകളും 190 ഏകദിനങ്ങളില്‍ നിന്ന് 5757 റണ്‍സും 168 വിക്കറ്റുകളും നേടിയിട്ടുണ്ട്. 58 ട്വന്റി 20യില്‍ നിന്ന് 1462 റണ്‍സും 48 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha